Thursday 8 December 2016

26/11/2016

2 വർഷത്തെ ബി.എഡ് കരിക്കുലത്തിന്റെ ഭാഗമായുള്ള ടീച്ചിങ് പ്രസിറ്റിസിന് ഞങ്ങൾ 9 പേർ മുസ്ലിം ഗേൾ ഹൈർസെക്കണ്ടറി സ്കൂൾ തിരഞ്ഞെടുത്തു .ഇന്ന് രണ്ടാം ഘട്ട ടീച്ചിങ് പ്രസിറ്റിസിന്റ് ആദ്യ ദിവസമായിരുന്നു.കഴിഞ്ഞ പ്രാവശ്യത്തെ പരിചയ സമ്പത് മുതലാക്കി ആത്മാവിശ്വത്തോടെ ഞാൻ സ്കൂളിൽ എത്തി ചേർന്നു. കൃത്യം.9 :20 നെ  തന്നെ സ്കൂളിൽ എത്തി ചേർന്നു. ഇന്ന് അസംബ്ലി ഉള്ള ദിവസമായിര്ന്നു. അസ്സെംബ്ലയിൽ പ്രാർഥന പ്രതിജ്ഞാ പ്രധാന വാർത്ത എന്നിവ ഉണ്ടാരുന്നു.അസ്സെംബ്ലിക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചു.ഞങ്ങൾക്ക് ഇരിക്കാൻ ഒരു റൂം അനുവദിച്ചു.എന്നാൽ വളരെ പരിതാപകരം ആയിരുന്നു ആ റൂമിന്റെ അവസ്ഥ.
              ഇന്ന് ഇവിടുത്തെ സ്കൂളിൽ മന്ത്രി സി. ദിവാകരൻ സർ എതിര്ന്നു. കമ്പ്യൂട്ടർ ലാബിന്റെ ഉൽഘാടനത്തിനായാണ് അദ്ദേഹം ഇവിടെ എത്തിയത്.അദ്ദേഹം 5 കംപ്യൂട്ടറുകൾ സംഭാവനയായി നൽകി.
               റീജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഞാൻ ക്ലാസ്സിലേക്ക് പോയി.ആദ്യത്തെ പീരീഡ്  എനിക്ക് 8A  ക്ലാസ്സുണ്ടായരുന്നു.ഞാൻ ആദ്യമായെട്ടാണ് ഈ ക്ലാസ്സിൽ പഠിപ്പിക്കാൻ കയറുന്നത്.അതുകൊണ്ടു തന്നെ ഇന്ന് ഞാൻ ഒന്നും പഠിപ്പിച്ചില. അടുത്ത പീരീഡ് എനിക്ക് ക്ലാസ് ഉണ്ടായ്ര്ന്നില്ല. അതിനാൽ ഒഴിവു ക്ലാസ്സിലെ കുട്ടികൾ വന്നു വിൽക്കുകയും അവരുടെ ക്ലാസ്സിൽ പോവുകയും ചെയ്തു.
                കൃത്യം 12:15 ന് തന്നെ ഉച്ച ഭക്ഷത്തിനായി ബെല്ലടിച്ചു. കുട്ടികൾക്ക് ഭക്ഷണം വിളമ്പിയത്തിന് ശേഷം ഞങ്ങളും ഭക്ഷണം കഴിച്ചു. അതിനു ശേഷം റീജിസ്റ്ററിൽ ഒപ്പിടാൻ പോയി.അടുത്ത പീരീഡ് ഞാൻ 6 എ  യിൽ പോയി.അവിടുത്തെ കുട്ടികൾ വളരെ നല്ല അച്ചടക്കമുള്ള കുട്ടികളാണെന്ന കാര്യം എനിക്ക് മനസിലായി.കൃത്യം 3:15 ന് തന്നെ ദേശിയഗാനത്തിനായി ബെല്ലടിച്ചു്.കുട്ടികൾ എല്ലാരും പോയതിനു ശേഷം ഞങ്ങളും വീട്ടിലേക്ക് പോയി.