Wednesday 25 January 2017

08/01/2017

  29/11/2016
ഇന്ന് ഞാൻ കൃത്യം9:15 ന് തന്നെ സ്കൂളിൽ എത്തി ചേർന്നു. അസംബ്ലിയുള്ള ദിവസമായിര്ന്നു ഇന്ന്.ഇന്നത്തെ അസ്സെംബ്ലയിൽ പ്രതിരോധ കുത്തി വെപ്പിന്റെ ഉപയോഗത്തെ കുറിച്ചും അതിന്റെ ആവശ്യകതയെ കുറിച്ചും പറയുകയുണ്ടായി.
            ആദ്യത്തെ പീരീഡ് എനിക്ക് ക്ലാസ് ഉണ്ടായിര്ന്നു.8E യിൽ ആയിര്ന്നു ക്ലാസ് .അവിടെ ഭൂമി ഒരു കാന്തം എന്ന ഭാഗമാണ് പഠിപ്പിച്ചത്.ആ ഭാഗം ഒരൽപംബുദ്ധിമുട്ടുള്ള ഭാഗമായിരുന്നു എന്നിട്ടും കുട്ടികൾ അവ പെട്ടെന്ന് ഉൾക്കൊണ്ടു.അതിനു ശേഷം എനിക്ക് പീരീഡ് ഒന്നും ഉണ്ടായ്ര്ന്നില്ല.അതുകൊണ്ട് ഞാൻ ലസൺ പ്ലാൻ എഴുതുന്ന തിരക്കിലായിര്ന്നു.
         കൃത്യം 12:15 ന് തന്നെ ഉച്ചഭക്ഷണത്തിനായി ബെല്ലടിച്ചു.കുട്ടികൾക്ക് വിളമ്പിയ ശേഷം ഞങ്ങളും ഭക്ഷണം കഴിച്ചു.
അതിനു ശേഷം റീജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഞങ്ങൾ ക്ലാസ്ലേക്ക് പോയി.
      ആറാമത്തെ പീരീഡ് എനിക്ക് ക്ലാസ് ഉണ്ടായിയുന്നു.9D യിൽ ആയിര്ന്നു ക്ലാസ്.അതിനു ശേഷം എനിക്ക് ക്ലാസ് ഉണ്ടായ്ര്ന്നില്ല.കൃത്യം 3:15 ന് തന്നെ ദേശിയ ഗാനത്തിനായി ബെല്ലടിച്ചു.
അതിനു ശേഷം ഞങ്ങൾ വീട്ടിലേക്ക് പോയി.
30/11/2016
              ഇന്ന് ഞാൻ കൃത്യം 9:15 ന് തന്നെ സ്കൂൾ എത്തി ചേർന്നു. പതിവുപോലെ അസംബ്ലി ഉണ്ടായിര്ന്നു.സംസ്‌കൃതത്തിൽ
ഉപന്യാസ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടിക്ക് സർട്ടിഫിക്കറ്റും ട്രോഫിയും നൽകി.
8E യിൽ എനിക്ക് ക്ലാസ് ഉണ്ടായിര്ന്നു.പരീക്ഷയുടെ തീയതി അടുത്ത് വരുന്നതിനാൽ ഫ്രീ പീരീഡ് ഒന്നും ലഭിക്കാറില്ല.എല്ലാ ടീച്ചർമാരും പോർഷൻ തീർക്കാനുള്ള തിരക്കിലാണ്.
       കൃത്യം 12:15 ന് തന്നെ ഉച്ച ഭക്ഷണം നൽകുന്നതിനായി ബെല്ലടിച്ചു.കുട്ടികൾക്ക് ഭക്ഷണം വിളമ്പിയത്തിന് ശേഷം ഞങ്ങളും ഭക്ഷണം കഴിച്ചു.അതിനു ശേഷം ഞങ്ങൾ റീജിസ്റ്ററിൽ ഒപ്പിടാൻ പോയി. അടുത്ത പീരീഡ് എനിക്കെ ക്ലാസ് ഉണ്ടായ്ര്ന്നില്ല .അതിനാൽ കുട്ടികൾക്ക് നൽകാനുള്ള നോട്ട് എഴുതുന്ന തിരക്കിലായിര്ന്നു.
           കൃത്യം 3:15ന് തന്നെ ദേഷ്യം ഗാനത്തിനായി ബെല്ലടിച്ചു.അതിനു ശേഷം ഞങ്ങൾ വീട്ടിലേക്ക് പോയി.
1/12/2016
      ഞാൻ രാവിലെ കൃത്യം 9:15 ന് തന്നെ സ്കൂളിൽ എത്തി ചേർന്നു. ഇന്ന് അസംബ്ലി ഉണ്ടായറുന്നില്ല.പ്രാർഥന കഴിഞ്ഞപ്പോൾ ഞങ്ങൾ റീജിസ്റ്ററിൽ ഒപ്പിടാൻ പോയി.ഇന്ന് ബീന ടീച്ചർ വന്നില്ല കാരണം ടീച്ചറിന്റെ അച്ഛൻ മരിച്ചതിനാലാണ് വരാതിരുന്നത്.മറ്റൊരു ടീച്ചറാണ് ഞങ്ങൾക്ക് ഇന്ന് രജിസ്റ്റർ നൽകിയത്.റീജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഞങ്ങൾ ക്ലാസ്സുകളിലേക്ക് പോയി.
    ആദ്യത്തെ പീരീഡ് എനിക്ക് 8E യിൽ ക്ലാസ് ഉണ്ടായിര്ന്നു.കാന്തികത എന്ന പാഠത്തിലെ കാന്തിക പ്രേരണ എന്ന ഭാഗമാണ് ഞാൻ ഇന്ന് അവിടെ പഠിപ്പിച്ചത്.രണ്ടാമത്തെ പീരീഡ് എനിക്ക് ക്ലാസ് ഉണ്ടായ്ര്ന്നില്ല .മൂന്നാമത്തെ പീരീഡ് എനിക്ക് 9C യിൽ ക്ലാസ് ഉണ്ടായിര്ന്നു.അവിടെ രാശതന്ത്രമാണ് പഠിപ്പിച്ചത്.
         കൃത്യം 12:15 തന്നെ ഉച്ച ഭക്ഷണം നൽക്കാനായി ബെല്ലടിച്ചു.അതിനു ശേഷം ഞങ്ങളും ഭക്ഷണം കഴിച്ചു.അതിനു ശേഷം ഞങ്ങൾ റീജിസ്റ്ററിൽ ഒപ്പിടാൻ പോയി.അടുത്ത പീരീഡ് എനിക്ക് ക്ലാസ് ഉണ്ടായ്ര്ന്നില്ല.അതിനാൽ അടുത്ത ക്ലാസിൽ പഠിപ്പിക്കാൻ ഉള്ളത്തിന്റെ തയാറെടുപ്പിൽ ആയിര്ന്നു.ആറാമത്തെ പീരീഡ് 8D യിൽ ആയിര്ന്നു ക്ലാസ് .അവിടെ വളരുന്ന പരലുകൾ എന്ന പഠഭാഗവുമായി ബന്ധപ്പെട്ട ഒരു പരീക്ഷണം ചെയ്തു കാണിച്ചു.കുട്ടികൾ വളരെ ആകാംഷയോട്കൂടിയാണ് ക്ലാസ്സിൽ ഇരുന്നത്.
അടുത്ത രണ്ട് പിരിയോടുകളിലും എനിക്ക് ക്ലാസ് ഉണ്ടായ്ര്ന്നില്ല .കൃത്യം 3:15 ന് തന്നെ ദേശിയ ഗാനത്തിനായി ബെല്ലാഡിച്ചു.അതിനു ശേഷം ഞങ്ങൾ വീട്ടിലേക്ക് പോയി.
2/12/2016
      ഇന്ന് ഞാൻ കൃത്യം 9:15 ന് തന്നെ സ്കൂളിൽ എത്തിയ ചേർന്ന്.ഇന്ന് അസംബ്ലി ഉള്ള ദിവസമായിര്ന്നു അതുകൊണ്ട് തന്നെ കൃത്യം 9:30 ന് തന്നെ അസംബ്ലി കൂടുകയും ചെയ്തു.ഇന്ന് ഹിന്ദി ക്ലബ്ബിന്റെ അസംബ്ലി ആയിര്ന്നു.അതുകൊണ്ട് ഇന്നത്തെ പ്രാർഥനയും പ്രതിജ്ഞയും എല്ലാം ഹിന്ദിയിൽ തന്നെ ആയിര്ന്നു.സബ് ജില്ല കലോത്സവത്തിൽ പദ്യപരായനത്തിന് ഒന്നാം സമ്മാനം ലഭിച്ച അമൃത എന്ന കുട്ടിയെ ടീച്ചർ അഭിനന്ദിക്കുകയും ചെയ്തു.അതിനു ശേഷം യോഗം പിരിച്ചു വിട്ടു. റീജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഞങ്ങൾ ക്ലാസ്സുകളിൽ പോയി.
        ആദ്യത്തെ പീരീഡ് എനിക്ക് 8E യിൽ  ക്ലാസ് ഉണ്ടായിര്ന്നു. അവിടെ ഞാൻ ഫിസിക്സ് ആണ് പഠിപ്പിച്ചത്.അടുത്ത പീരീഡ് ഫ്രീ ആയതിനാൽ ഞാൻ അവിടെ തന്നെ തുടർന്നു പഠിപ്പിച്ചു.അതിനു ശേഷം എനിക്ക് ക്ലാസ് ഉണ്ടായ്ര്ന്നില്ല.
      കൃത്യം 12:15 ന് തന്നെ ഉച്ച ഭക്ഷണം നൽകാനായി ബെല്ലടിച്ചു.മുഴുവൻ കുട്ടികൾക്കും ഭക്ഷണം നൽകിയതിന് ശേഷം ഞങ്ങളും ഭക്ഷണം കഴിച്ചു. കൃത്യം2 മണിക്ക് തന്നെ ബെല്ലടിച്ചു.റീജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഞങ്ങൾ ക്ലാസിലേക്ക് പോയി.
    ആറാമത്തെ പീരീഡ് എനിക്ക് 8 D യിൽ ക്ലാസ് ഉണ്ടായിര്ന്നു.അതിനു ശേഷം എനിക്ക് ക്ലാസുകൾ ഉണ്ടായ്ര്ന്നില്ല.കൃത്യം 4 :00 മണിക്ക് തന്നെ ദേശിയ ഗാനത്തിനായി ബെല്ലടിച്ചു.അതിനു ശേഷം ഞങ്ങൾ വീട്ടിലേക്ക് പോയി.
      

No comments:

Post a Comment