Wednesday 1 February 2017

15/01/2017

രാവിലെ കൃത്യം 9:15 ന് തന്നെ ഞാൻ സ്കൂൾ എത്തി ചേർന്നു.9:30 ന് തന്നെ അസ്സബ്‌ലിയും ആരംഭിച്ചു.ഇന്നത്തെ പ്രാർഥന ചൊല്ലിയത് 5 ലെ കുട്ടികൾ ആണ്. വളരെ നല്ലൊരു പ്രാർഥന ഗീതമാണ് ഇന്നവർ ചൊല്ലിയത്.അതിനു ശേഷം പ്രതിജ്ഞ അവതരിപ്പിച്ചു.
അതിനു ശേഷം ടീച്ചർ ഒരു സന്തോഷ വാർത്ത പറയുകയുണ്ടായി.പ്രസംഗ മത്സരത്തിന് ഒന്നാം സമ്മാനം
കിട്ടിയ കുട്ടിക്ക് സർട്ടിഫിക്കറ്റും ട്രോഫിയും നൽകി അഭിനന്ദിച്ചു.
          9:45 ന് തന്നെ അസംബ്ലി പിരിഞ്ഞു.അതിനു ശേഷം റീജിസ്റ്ററിൽ ഒപ്പിട്ടു.ആദ്യത്തെ പീരീഡ് എനിക്ക് ക്ലാസ് ഉണ്ടായ്ര്ന്നില്ല.അതിനാൽ 8 C യിൽ പിയർ കാണാൻ പോയിരുന്നു.ലായനി എന്ന പാഠത്തിലെ വളരുന്ന പരൽ എന്ന ഭാഗമാണ് പഠിപ്പിച്ചത്.വളരെ നല്ല ക്ലാസ് ആയിര്ന്നു
    12: 15 ന് തന്നെ ഉച്ച ഭക്ഷണത്തിനായി ബെല്ലടിച്ചു.5 മതത്തെ പീരീഡ് എനിക്ക് ക്ലാസ് ഉണ്ടായ്ര്ന്നില്ല.അതിനാൽ പ്രോജക്ടിന്റെ തിരക്കിൽ ആയിര്ന്നു.7 മതത്തെ പീരീഡ് 8E യിൽ ക്ലാസ് ഉണ്ടായിര്ന്നു.ഫോക്സ് എന്ന പാഠഭാഗംആണ് ഇന്ന് ഞാൻ അവിടെ പഠിപ്പിച്ചത്.കൃത്യം 3:15 തന്നെ ദേശിയ ഗാനത്തിനായി ബെല്ലടിച്ചു. അതിനു ശേഷം ഞങ്ങൾ വീട്ടിലേക്ക് പോയി.
7/12/2016
    ഇന്ന് ഞാൻ കൃത്യം 9:15 ന് തന്നെ സ്കൂളിൽ എത്തി ചേർന്നു. ഇന്നലെ സ്കൂളിൽ ക്ലാസ് ഉണ്ടായ്ര്ന്നില്ല.ജയലളിതയുടെ മരണത്തോട് അനുബന്ധിച്ചുള്ള സ്‌പെഷ്യൽ അസ്സെംബ്ലയും ഉണ്ടായിര്ന്നു.ഇന്ന് പത്താം ക്ലാസ്സിലെ കുട്ടികളാണ് പ്രാർഥന ചൊല്ലിയത്.കൃത്യം 9:45 ന് തന്നെ അസംബ്ലി പിരിയുകയും ചെയ്തു.റീജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഞങ്ങൾ ക്ലാസ്സിലേക്ക് പോയി.
               ആദ്യത്തെ പീരീഡ് 8E യിൽ പോയി.ഫിസിക്സ് പഠിപ്പിച്ചു.കാന്തിക പ്രേരണ എന്ന പാഠ ഭാഗമാണ് പഠിപ്പിച്ചത്.
                 അടുത്ത പിരിടുകളിൽ എനിക്ക് ക്ലാസ് ഉണ്ടായ്ര്ന്നില്ല.അതിനാൽ മാറ്റ് ക്ലാസ്സുകളിൽ പോയി.അവിടുത്തെ കുട്ടികൾ വളരെ നല്ല പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
                  കൃത്യം 12 :15ന് തന്നെ ഉച്ച ഭക്ഷണത്തിനായി ബെല്ലടിച്ചു.കുട്ടികൾക്ക് ഭക്ഷണം വിളമ്പിയത്തിന് ശേഷം ഞങ്ങളും ഭക്ഷണം കഴിച്ചു.അടുത്ത പീരീഡ് 8E യിൽ ക്ലാസ് ഉണ്ടായിര്ന്നു.അവിടെ ഞാൻ പേർമിയാബിലിറ്റി  എന്ന പാഠ ഭാഗമാണ് പഠിപ്പിച്ചത്.കുട്ടികൾ എല്ലാരും വളരെ നന്നായി തന്നെ ആക്ടിവിറ്റി ചെയ്തു.
    കൃത്യം 3:15ന് തന്നെ ദേശീയ ഗാനത്തിനായി ബെല്ലടിച്ചു.അതിനു ശേഷം ഞങ്ങൾ വീട്ടിലേക്ക് പോയി.

No comments:

Post a Comment